2018, ജനുവരി 21, ഞായറാഴ്‌ച

അശ്വത്ഥാമാ ഹത കുഞ്ജര....

അശ്വത്ഥാമാ ഹത കുഞ്ജര....
അശ്വത്ഥാമാവില്നിന്നും സ്വാത്വിക ഭാവം പൂര്ണമായും അകന്നു. കൂമനില്നിന്നും പ്രചോദനം ഉള്ക്കൊണ്ട അദ്ദേഹത്തിന്റെ നീക്കങ്ങള്രാക്ഷസീയമായിരുന്നു. ഉപദേശങ്ങള്ക്ക് വഴങ്ങാത്ത ദ്രോണ പുത്രനു പിന്നാലെ കൃപരും, ക്രുതവര്മ്മാവും പിന്തുടര്ന്നു . കൌരവ പക്ഷത്തില്ശേഷിക്കുന്ന അവര്മൂവരും സുഖവും ദുഖവും രണ്ടായാലും ഒരേ മനസ്സോടെ പങ്കിട്ട് അനുഭവിക്കാന്തീര്ച്ചയാക്കി . സൈന്യാധിപന്റെ നിര്ദ്ദേശ പ്രകാരം കൃപരും ക്രുതവര്മ്മാവും പാണ്ഡവ ശിബിരത്തിനു വെളിയില്നിന്നു സൈന്യാധിപന്വാളോങ്ങി ശിബിരതിനുള്ളില്പ്രവേശിച്ചു. മെത്തമേല്സുഖ സുഷുപ്തിയില്ഉറങ്ങിയിരുന്ന ധൃഷ്ടദൃമ്നനെ അശ്വത്ഥാമാവ് ഇരുളിന്റെ നേരിയ വെളിച്ചത്തില്ദര്ശിച്ചു. അദ്ദേഹം ഒറ്റച്ചവിട്ടിന് ധൃഷ്ടദൃമ്നനെ ഉണര്ത്തി. അശ്വത്ഥാമാവ് ക്രൂരമായി പൊട്ടിച്ചിരിച്ചു, ഇരുളിന്റെ നിശബ്ദതയില് ശബ്ദം മാറ്റൊലി കൊണ്ടു.
അദ്ദേഹം പുലമ്പി 'ഗുരുഹന്താവായ നിനക്ക് മാപ്പില്ല! നിമിഷം ഞാന്നിന്നെ വധിക്കുന്നു' അശ്വത്ഥാമാവ് വില്ലിന്റെ ഞാണ് കൊണ്ട് ധൃഷ്ടദൃമ്നന്റെ കഴുത്തു വരിഞ്ഞു മുറുക്കാന്ഒരുമ്പെട്ടു. ഭയന്നു വിരണ്ട ധൃഷ്ടദൃമ്നന്വിലപിച്ചു. 'എനിക്ക് മരണത്തെ ഭയമില്ല . എന്റെ ജന്മോദ്ദേശം നിറവേറ്റാന്കഴിഞ്ഞതില്ഞാന്കൃതാത്ഥനാണ്. എന്നാല്നിങ്ങള് കാണിക്കുന്ന പ്രവൃത്തി നിന്ദ്യമാണ്.'
അശ്വത്ഥാമാവ് പൈശാചികമായി അലമുറയിട്ടു. ' എന്റെ രാജാവിന്റെ ദുര്യോഗത്തിന് പകരം വീട്ടാതെ ഞാന്പിന്തിരിയില്ല. ദുര്യശസ്സ് ഞാന്ഭയക്കുന്നില്ല'
പാണ്ഡവ സൈന്യാധിപന്പുലമ്പി. 'അങ്ങൊരു അസ്ത്രം കൊണ്ടെന്നെ കൊല്ലൂ! വീര സ്വര്ഗ്ഗം പൂകാനെങ്കിലും എന്നെ അനുവദിക്കൂ ആചാര്യ പുത്രാ! '
ഇല്ല ! സ്വര്ഗ്ഗതിലെത്താന്ഞാന്നിന്നെ അനുവദിക്കില്ല . മൃഗീയമായി ആചാര്യനെ കൊലപ്പെടുത്തിയ നിനക്കുള്ള ശിക്ഷ ഞാന്തന്നെ നടപ്പാക്കും . '
അധര്മ്മത്തിന്റെ പ്രതീകമായി മാറിയ ആചാര്യപുത്രന്വില്ലിന്റെ ഞാണ്കൊണ്ട് ധൃഷ്ടദൃമ്നന്റെ കഴുത്ത് വരിഞ്ഞുമുറുക്കി . ഗാഢനിദ്രയില്നിന്നു ഞെട്ടി ഉണര്ന്ന ശിബിരതിലുള്ളവര് കാഴ്ച കണ്ട് ഞെട്ടി വിറച്ചു . ഏതോ കള്ളന്കൂടാരത്തില്കയറിയതായാണ് അവര്ആദ്യം ധരിച്ചത്. തങ്ങള്ശത്രുവിന്റെ വലയില്ദയനീയമാം വിധം പെട്ടിരിക്കുന്നു എന്നു ബോദ്ധ്യമായപ്പോള്അവര്ആത്മ രക്ഷക്കുള്ള ശ്രമം തുടര്ന്നു . ശിബിരത്തിനു വെളിയില്കാവല്നിന്ന കൃപരും ക്രുതവര്മ്മാവും അവരുടെ നീക്കത്തെ തടഞ്ഞു .
കൃപര്ശിബിരത്തിന്റെ ഒന്നിലധികം ഭാഗങ്ങളില്തീ കൊളുത്തി . ധൃഷ്ടദൃമ്നന്മരിച്ചു എന്ന് ഉറപ്പുവരുത്തിയശേഷം , അശ്വത്ഥാമാവ് കൂടാരത്തില്രക്ഷപ്പെടാന്പഴുതുകളില്ലാതെ ഭയന്നു നിന്ന ദ്രൌപതീ പുത്രന്മാരെയും, ശിഖണ്ടിയേയെയും വാള്കൊണ്ടു വെട്ടി കൊലപ്പെടുത്തി.
യുദ്ധാരംഭം മുതല്അര്ജ്ജുനന്റെ രഥം സംരക്ഷിച്ചിരുന്ന യുധാജിത്തും ഉത്തമൌജസസും യുദ്ധത്തില്നിന്ന് ഒരു പോറല്പോലും ഏല്ക്കാതെ രക്ഷപ്പെട്ടിരുന്നു.
ശിബിരത്തില്കൂട്ടാളികള്ക്കൊപ്പം ശയിച്ചിരുന്ന അവരും പോള്ളലേറ്റ് മരിച്ചു . ശങ്കര വരപ്രസാദതാല്അനുഗ്രഹീതനായ അശ്വത്ഥാമാവ് ഒരു മുറിവു പോലും ഏല്ക്കാതെ വെളിയില്വന്നു . അവര്മൂവരും അട്ടഹസിച്ചുകൊണ്ട് തങ്ങളുടെ രാജാവിന്നരുകിലേക്ക് നടന്നു. ആശിച്ചത് നേടിയെടുത്ത സന്തോഷ തിമര്പ്പില്അവര്മൂവരും തങ്ങളുടെ വീണു കിടക്കുന്ന രാജാവിന് സമീപം എത്തി.
പ്രാണന്പൂര്ണമായും വിട്ടുപോകാത്ത ശരീരം ആയാസപ്പെട്ടുയര്ത്തി , ദുര്യോധനന്അവരെ പ്രതീക്ഷയോടെ നോക്കി . ദുര്യോധനന്റെ സന്തത സഹചാരിയെന്നൊണം ഗദ ദേഹത്തോട് ചേര്ന്ന് കിടന്നിരുന്നു . അശ്വത്ഥാമാവ് ദുര്യോധനനോട് ചേര്ന്നിരുന്നു കൊണ്ട് പറഞ്ഞു ' രാജാവേ ! ഞാനിന്ന് അങ്ങക്കു വേണ്ടി കര്മ്മം പൂര്ത്തീകരിച്ചു . നമുക്ക് ജയിക്കാനായില്ലങ്കിലും, ഭാവി പാണ്ഡവ കുലത്തെ മുഴുവന്ഞാന്ഭസ്മ്മീകരിച്ച് അങ്ങയോടുള്ള കടമ പൂര്ത്തീകരിച്ചിരിക്കുന്നു.പ്രേത ബാധ ഏറ്റപോലെ അശ്വത്ഥാമാവ് അലറി വിളിച്ചു ... അത് ഒരു മനുഷ്യ ശബ്ദമായിരുന്നില്ല, ദുരാത്മാവിന്റെ കൊടും ക്രൂരത ഏറ്റു പറയും വിധമായിരുന്നു.
അശ്വത്ഥാമാവേ ! അങ്ങക്കതു സാധിച്ചുവോ? എങ്ങനെ ? എല്ലാം എന്നോട് തുറന്നു പറഞ്ഞാലും !'. അവര്മൂവരും കൂടി ചെയ്തു തീര്ത്ത ക്രൂരതയുടെ വര്ണ്ണന, രാജാവിന് മുന്നില്നിരത്തി . ദുര്യോധനന്റെ മുഖം ഒരു നിമിഷം വിവര്ണ്ണമായി .
ഞാന്ഭയക്കുന്നു അശ്വത്ഥാമാവേ! അങ്ങയുടെ യശസ്സിന് ഇതു മൂലം കളങ്കം ഭവിക്കുമെന്നു ശങ്കിക്കുന്നു .' മൂന്നുപേരും മൃഗങ്ങളെക്കാള്നികൃഷ്ടരായി മാറി കഴിഞ്ഞിരുന്നു . മൃഗങ്ങള്പോലും സ്വരക്ഷക്കോ , നിവൃത്തിയില്ലാത്ത അവസ്ഥയില്ഭക്ഷണത്തിനു വേണ്ടിയോ മാത്രമേ സ്വവര്ഗ്ഗത്തെ കൊന്നു തിന്നൂ... ദ്രോണ പുത്രന്റെ പ്രവൃത്തി അതിനേക്കാള്താഴ്ന്നു പോയിരുന്നു.
രാജാവേ ! യശസ്സിനെക്കാള്വലുതാണ് കടപ്പാട് . ഞാന്അങ്ങയോടുള്ള കടപ്പാട് ഇന്നു വീടിയിരിക്കുന്നു . അങ്ങക്കിനി ആത്മ സംതൃപ്തിയോടെ മരിക്കാം... ത്രയെങ്കിലും ചെയ്തില്ലെങ്കില്‍ , ഞാന്എന്റെ അന്ന ദാതാവിന് വേണ്ടി ഒന്നും ചെയ്യാന്കഴിഞ്ഞി ല്ലെന്ന ദുഖത്തോടെ വെന്തുരുകി കഴിയേണ്ടി വന്നേനെ ! ' അശ്വത്ഥാമാവ് തന്റെ രാജാവിന്റെ പ്രാണന്പൊയ്കൊണ്ടിരുന്ന ശരീരം സ്വന്തം ശരീരത്തോട് ചേര്ത്തു വെച്ചു , നെറ്റിയില്മുത്തമിട്ട് പൊട്ടിക്കരഞ്ഞു . ദുര്യോധനന്അസ്പഷ്ടമായ ശബ്ദത്തില്ഉച്ചരിച്ചു ' എന്റെ പ്രിയ അശ്വത്ഥാമാവേ! അങ്ങക്കു വേണ്ടി എനിക്ക് ഒന്നും ചെയ്യാന്കഴിഞ്ഞില്ല . നന്ദിയുണ്ട് മിത്രമേ !...'
ദുര്യോധനന്അവസാന ശ്വാസ മെടുക്കുന്നതിനു വേണ്ടി പിടഞ്ഞു . ' എന്റെ പൊന്നു രാജാവേ ! അങ്ങെനിക്ക് ഒന്നും തന്നില്ലന്നു മാത്രം പറയരുത് . ശരീരത്തില്ഒഴുകുന്ന ഓരോ തുള്ളി രക്തവും അങ്ങു തന്ന അന്നത്തിന്റെ സ്പന്ദനമാണ് . അങ്ങ് എന്റെ ധിക്കാരിയായ മിത്രവും , രാജാവുമാണ് . ഞങ്ങള്അങ്ങയെ സ്നേഹിക്കുന്നു... ഹൃദയത്തോടു ചേര്ത്തു വെച്ച് അങ്ങയെ പുല്കുന്നു...'
താന്എന്താണ് പറയുന്നതെന്നു പോലും ദ്രോണ പുത്രന് നിശ്ചയമില്ലാതെ ആയി . അയാള്അത്രമാത്രം തന്റെ രാജാവിനെ സ്നേഹിച്ചിരുന്നു , ഒരു കൂടപിറപ്പെന്ന പോലയോ, ഒരു മിത്രമായോ, രാജാവായോ ഒരുപക്ഷെ ഇതെല്ലാമായൊ...'
തന്റെ പ്രജകളുടെ കറകളഞ്ഞ സ്നേഹം ഏറ്റുവാങ്ങാന്ദുര്യോധനനോളം മറ്റൊരു രാജാവിനും ഭാഗ്യം കിട്ടിക്കാണില്ല . നിഷ്കളങ്കമായ സ്നേഹം ഏറ്റുവാങ്ങി ദുര്യോധനന്ലോകത്തോട് വിട പറഞ്ഞു .

കടപ്പാട്: ഇന്ദിരക്കുട്ടിയമ്മ